വാക്കുതര്‍ക്കം: പോലിസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനെ വെടിവച്ചു

Update: 2020-06-28 05:30 GMT

ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനൊടുവില്‍ പോലിസുദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനു നേരെ വെടിയുതിര്‍ത്തു. ഡല്‍ഹിയിലെ സീമാപുരി പോലിസ് സ്റ്റേഷനിലാണ് സംഭവം. കോണ്‍സ്റ്റബിളായ അമോത് ബദനയും രവീന്ദര്‍ നഗറും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. അമോദ് ഭദാന്‍ അത്താഴം കഴിക്കുന്നതിനിടയില്‍ രവീന്ദര്‍ നഗര്‍ ഇന്നലെ രാത്രി 10.30 ഓടെ മുറിയിലേക്ക് പ്രവേശിച്ചു. ചില വിഷയങ്ങള്‍ പറഞ്ഞ് ഇരുവരും തര്‍ക്കമുണ്ടായി. തുടര്‍ന്ന് രവീന്ദര്‍ നഗര്‍ തന്റെ കയ്യിലുണ്ടായിരുന്ന സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് അമോത് ബദനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അമോതിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ സ്വാമി ദയാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും എയിംസിലേക്കു മാറ്റി. കൊലപാതക ശ്രമത്തിന് രവീന്ദറിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Delhi Police Constable Opens Fire At Colleague After Argument: Cops


Tags:    

Similar News