വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു
പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹി ചാന്ദ് ബാഗില്‍ നടത്തിയ പ്രസംഗത്തില്‍ കലാപാഹ്വാനം നടത്തി എന്നാരോപിച്ചാണ് കേസെടുത്തത്.
ന്യൂഡല്‍ഹി: വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആര്‍ ഇല്യാസിനെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു. പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹി ചാന്ദ് ബാഗില്‍ നടത്തിയ പ്രസംഗത്തില്‍ കലാപാഹ്വാനം നടത്തി എന്നാരോപിച്ചാണ് കേസെടുത്തത്. ഡല്‍ഹി ചാന്ദ്ബാഗ് പോലിസ് ആണ് ഇദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സിഎഎ സമരത്തിന് നായകത്വം വഹിച്ച നിരവധി പേരെ ഡല്‍ഹി പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും തുറങ്കിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷര്‍ജില്‍ ഇമാം, ഫ്രട്ടേണിറ്റി ദേശീയ സെക്രട്ടറി ഷര്‍ജില്‍ ഉസ്മാനി, ഉമര്‍ ഖാലിദ്, സഫൂറ സര്‍ഗാര്‍, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് തുടങ്ങി 200ല്‍ അധികം പേര്‍ക്കെതിരേ കേസെടുക്കുകയും യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തി പലരരെയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്.