മുഹമ്മദ് നബിക്കെതിരേ അധിക്ഷേപം; യതി നര്‍സിംഗാനന്ദ് സരസ്വതിക്ക് ഡല്‍ഹി പോലിസ് സമന്‍സ്

ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പുരോഹിതനായ സരസ്വതി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Update: 2021-04-10 05:38 GMT

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയ ഹൈന്ദവ പുരോഹിതന്‍ യതി നര്‍സിംഗാനന്ദ് സരസ്വതിക്ക് ഡല്‍ഹി പോലിസ് സമന്‍സ് അയച്ചു.'തങ്ങള്‍ നരസിംഗാനന്ദിന് നോട്ടീസ് നല്‍കിയതായി' ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ന്യൂഡല്‍ഹി) ഈശ് സിംഗാല്‍ പറഞ്ഞു

ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പുരോഹിതനായ സരസ്വതി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. തുടര്‍ന്നും ഇക്കാര്യം ആവര്‍ത്തിച്ച നര്‍സിംഗാനന്ദ് നിരവധി തവണ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

ഐപിസിയുടെ 153എ, 295എ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Tags:    

Similar News