ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് ഗുല്‍ഫിഷ ഫാത്തിമയ്ക്കു ജാമ്യം

Update: 2020-11-21 14:58 GMT

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപക്കേസില്‍ പോലിസ് കള്ളക്കേസ് ചുമത്തിയ വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റ് ഗുല്‍ഫിഷ ഫാത്തിമയ്ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ജാഫറാബാദ് പ്രദേശത്തുണ്ടായ ആക്രണണവുമായി ബന്ധപ്പെടുത്തി ചുമത്തിയ കേസിലാണ് ജാമിഅ മില്ലിയ വിദ്യാര്‍ഥിക്കു 30,000 രൂപയുടെ ബോണ്ട് ജാമ്യത്തില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. കേസില്‍ ജെഎന്‍യു വിദ്യാര്‍ഥികളായ ദേവാംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്ക് നേരത്തോ കോടതി ജാമ്യം അനുവദിച്ചിരുന്നു.

    ഫെബ്രുവരി 24ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ മുസ് ലിം വിരുദ്ധ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജാഫറാബാദില്‍ ഫെബ്രുവരിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഗുല്‍ഫിഷയെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയില്‍ അധികൃതര്‍ തന്നെ മാനസികമായും മതപരമായും വംശീയമായും പീഡിപ്പിക്കുന്നുവെന്നേ നേരത്തേ ഗുല്‍ഫിഷ ഫാത്തിമ വിചാരണക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരത്തില്‍ പങ്കാളികളായതിനാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്തത്.

Delhi riot case: grant bail to Gulshifa Fathima

Tags:    

Similar News