ഡല്‍ഹി കലാപം: തബ്ലീഗ് ജമാഅത്തിനെയും പ്രതി ചേര്‍ത്ത് കുറ്റപത്രം
ഹിന്ദുത്വ ആക്രമി സംഘം താണ്ഡവമാടിയ ശിവ് വിഹാറില്‍ ഒരു കോണ്‍വെന്റ് സ്‌കൂളും സമീപത്തെ സ്വീറ്റ് ഷോപ്പും അഗ്നിക്കിരയാവുകയും കടയ്ക്കകത്ത് കുടുങ്ങിയ ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ മുസ്‌ലിം സംഘടനയ്‌ക്കൊപ്പം തബ്‌ലീഗ് ജമാഅത്തിനും മുസ്‌ലിം പണ്ഡിതര്‍ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസ് അവകാശവാദം.
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കെതിരേ അഴിച്ചുവിട്ട കലാപവുമായി ബന്ധപ്പെട്ട കേസില്‍ തബ്‌ലീഗ് ജമാഅത്തിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തി ഡല്‍ഹി പോലിസ് കുറ്റപത്രം.
ഹിന്ദുത്വ ആക്രമി സംഘം താണ്ഡവമാടിയ ശിവ് വിഹാറില്‍ ഒരു കോണ്‍വെന്റ് സ്‌കൂളും സമീപത്തെ സ്വീറ്റ് ഷോപ്പും അഗ്നിക്കിരയാവുകയും കടയ്ക്കകത്ത് കുടുങ്ങിയ ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ മുസ്‌ലിം സംഘടനയ്‌ക്കൊപ്പം തബ്‌ലീഗ് ജമാഅത്തിനും മുസ്‌ലിം പണ്ഡിതര്‍ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസ് അവകാശവാദം.
കേസില്‍ പ്രധാന ഗൂഢാലോചന നടത്തിയത് അഗ്നിക്കിരയാക്കപ്പെട്ട കോണ്‍വെന്റ് സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന രാജധാനി സ്‌കൂളിന്റെ ഉടമ ഫൈസല്‍ ഫാറൂഖാണെന്ന് ആരോപിച്ച് അദ്ദേഹത്തേയും മറ്റു 18 പേരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഫൈസല്‍ ഫാറൂഖിന് പോപുലര്‍ ഫ്രണ്ട്, വനിതാ കോളജ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മയായ 'പിഞ്ച്ര ടോഡ'്, ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി, തബ്‌ലീഗ് ജമാഅത്ത്, മുസ്‌ലിം പണ്ഡിതന്‍മാര്‍ എന്നിവരുമായി ബന്ധമുണ്ടന്നാണ് പോലിസ് അവകാശവാദം.
ഡല്‍ഹി ശിവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഫൈസല്‍ ഫാറൂക്കിന്റെ ഉടമസ്ഥതിയിലുള്ള രാജധാനി സ്‌കൂളും ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളും ആക്രമിക്കപ്പെട്ടിരുന്നു. സ്‌കൂളിന് സമീപത്തെ അനില്‍ സ്വീറ്റ് ഷോപ്പിന് തീപിടിക്കുകയും അതിലെ ജീവനക്കാരിലൊരാളായ ദില്‍ബര്‍നേഗി അകത്ത് കുടുങ്ങുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
രാജസ്ഥാനി സ്‌കൂളിലും പരിസരങ്ങളിലും കലാപങ്ങള്‍ വേഗത്തിലാക്കാനും വര്‍ദ്ധിപ്പിക്കാനും ഫൈസല്‍ ഫാറൂക്ക് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.