ഡല്‍ഹിയില്‍ വീണ്ടും ഇടിച്ചുനിരത്തലുമായി മുനിസിപ്പല്‍ കോര്‍പറേഷന്‍

വന്‍ പോലിസ് സന്നാഹത്തോടെയാണ് ഇടിച്ചുനിരത്തല്‍. മെയ് 13 വരെ മേഖലയില്‍ പൊളിക്കല്‍ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ ദില്ലിയിലെ പല ഭാഗങ്ങളിലേയും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Update: 2022-05-04 11:40 GMT

ന്യൂഡല്‍ഹി: ഇടിച്ചുനിരത്തലുമായി വീണ്ടും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. തുഗ്ലക്കാബാദിലെ കര്‍ണി സിങ് ഷൂട്ടിങ് റേഞ്ച് ഭാഗത്താണ് ബുധനാഴ്ചയോടെ കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ച് നീക്കി തുടങ്ങിയത്. വന്‍ പോലിസ് സന്നാഹത്തോടെയാണ് ഇടിച്ചുനിരത്തല്‍. മെയ് 13 വരെ മേഖലയില്‍ പൊളിക്കല്‍ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ ദില്ലിയിലെ പല ഭാഗങ്ങളിലേയും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ദിവസം മെഹ്‌റൗളി ബദര്‍പൂര്‍ റോഡിലും കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചിലും പരിസരത്തുമുള്ള കെട്ടിടങ്ങളാണ് പൊളിക്കുക. അഞ്ചിന് കാളിന്ദി കുഞ്ച് മെയിന്‍ റോഡ്, കാളിന്ദി കുഞ്ച് പാര്‍ക്ക് മുതല്‍ ജാമിയ നഗര്‍ പോലിസ് സ്‌റ്റേഷന്‍ വരെയുള്ള ഭാഗങ്ങള്‍ ഇടിച്ചുനിരത്തും. ആറിന് ശ്രീനിവാസ്പുരി െ്രെപവറ്റ് കോളനി മുതല്‍ ഓഖ്‌ല റെയില്‍വേ സ്‌റ്റേഷന്‍ ഗാന്ധി ക്യാമ്പ് വരേയും ഇടിച്ചുനിരത്തല്‍ യഞ്ജം നടക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷഹീന്‍ബാഗ് ജി ബ്ലോക്ക്, ജസോല, ജസോല നാലേ, കാലിന്ദി ഗുഞ്ച് പാര്‍ക്ക്, ന്യൂ ഫ്രണ്ട്‌സ് കോളനി, ബുദ്ധ ധരം മന്ദിര്‍, ഗുരുദ്വാര റോഡ്, ലോധി കോളനി, മെര്‍ച്ചന്റ് മാര്‍ക്കറ്റ്, സായി മന്ദിര്‍, ജവര്‍ലാല്‍ നെഹ്‌റി സ്‌റ്റേഡിയം, ദിന്‍സേന്‍ മാര്‍, തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും. കുടിലുകളും അതോടൊപ്പം ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച താത്കാലിക കടകളുമാണ് പൊളിച്ച് നീക്കുന്നത്.

അതേസമയം, യാതൊരു നോട്ടീസുകളും നല്‍കാതെയാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. എന്നാല്‍ അനധികൃത കൈയേറ്റങ്ങള്‍ പൊളിക്കുന്നതിനും റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതിനും കാലേകൂട്ടി നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്നാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജ്പാല്‍ സിംഗ് പ്രതികരിച്ചത്.

നേരത്തേ ജഹാംഗീര്‍പുരിയെ അനധികൃത കെട്ടിട്ടങ്ങള്‍ ഒഴിപ്പിച്ച നടപടി വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ച് നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കോര്‍പറേഷന്‍ പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് വിഷയത്തില് സുപ്രിം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നടപടികള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Tags:    

Similar News