മൗലാന വലി റഹ്മാനിയുടെ വിയോഗം മുസ് ലിം സമുദായത്തിന് തീരാനഷ്ടം: സി പി മുഹമ്മദ് ബഷീര്‍

Update: 2021-04-04 01:09 GMT

കോഴിക്കോട്: ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചനം രേഖപ്പെടുത്തി. ഫാഷിസത്തിന്റെ കടന്നുകയറ്റം ശക്തമായ കാലത്ത് അദ്ദേഹത്തിന്റെ വിയോഗം മുസ് ലിം സമുദായത്തിന് തീരാനഷ്ടമാണ്. ഹിന്ദുത്വ ഫാഷിസത്തിനെതിരേ ധീരമായ നിലപാട് എടുത്തിരുന്ന അദ്ദേഹം പോപുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. പണ്ഡിതനെന്ന നിലയിലും ഏറ്റെടുത്ത കര്‍മ്മ പാതയില്‍ അദ്ദേഹത്തിന്റെ സേവനം വളരെ സ്തുത്യര്‍ഹമായിരുന്നു. പാണ്ഡിത്യത്തിനനുയോജ്യമായ വിനയവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കി. മുസ് ലിം പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ കരുത്തനായ സംരക്ഷകനായിരുന്നു അദ്ദേഹം. ഇസ്‌ലാമിക സംഘാടകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സഹായസഹകരണങ്ങള്‍ വിലപ്പെട്ടതാണ്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രയത്‌നിച്ചു. ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തി. മുസ് ലിം സമുദായത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിട്ട നികത്താനാവാത്ത വേദനയില്‍ പങ്കുചേരുന്നതായും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Tags:    

Similar News