ഇല്ലാത്ത പൂര്‍വ്വകാലം വ്യാജമായി സൃഷ്ടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശ്രമം: സി പി മുഹമ്മദ് ബഷീര്‍
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഐസിഎച്ച്ആര്‍ സ്വാതന്ത്ര്യസമര പോരാളികളെ രക്തസാക്ഷി പട്ടികയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്, യഥാര്‍ഥ ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നത് കൊണ്ടാണ്. സവര്‍ണമാടമ്പിമാരെ കെട്ടുകെട്ടിക്കാന്‍ ഈ സമരയാത്ര പ്രചോദനമാകുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
തിരുവനന്തപുരം: ഇല്ലാത്ത പൂര്‍വ്വകാലം വ്യാജമായി സൃഷ്ടിച്ചെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശമുയര്‍ത്തി മലബാര്‍ സമര അനുസ്മരണ സമിതി നടത്തിയ യാത്രയുടെ സംസ്ഥാന സമാപനം പൂന്തുറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളെ ഭക്ഷണത്തില്‍ തുപ്പുന്ന, വഷളന്മാരായി ചിത്രീകരിക്കുന്നതില്‍ സംഘപരിവാരം ഏതാണ്ട് വിജയിച്ചിരിക്കുകയാണ്. ഹിന്ദുത്വപ്രചരണങ്ങളിലൂടെ, ത്രിപുരയിലും അസമിലും ഉണ്ടായതുപോലെ, ഒരു ചെറു സ്പാര്‍ക്കുണ്ടായാല്‍ മുസ്‌ലിംകളെ വംശഹത്യചെയ്യാന്‍ പര്യാപ്തമായ രൂപത്തില്‍ നമ്മുടെ സമൂഹവും മാറിയിരിക്കുകയാണ്. ഇല്ലാത്ത അഭിമാന ബോധവും, ഇല്ലാത്ത പൂര്‍വ്വകാലവും വ്യാജമായി സൃഷ്ടിച്ചെടുക്കാനാണ് സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഐസിഎച്ച്ആര്‍ സ്വാതന്ത്ര്യസമര പോരാളികളെ രക്തസാക്ഷി പട്ടികയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്, യഥാര്‍ഥ ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നത് കൊണ്ടാണ്. സവര്‍ണമാടമ്പിമാരെ കെട്ടുകെട്ടിക്കാന്‍ ഈ സമരയാത്ര പ്രചോദനമാകുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ചടങ്ങില്‍ മലബാര്‍ അനുസ്മരണസമിതി ജനറല്‍ കണ്‍വീനല്‍ സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായ 1921ലെ മലബാര്‍ സമരം, പൗരന്മാരെ പുറത്താക്കുകയും വംശഹത്യക്ക് കോപ്പുകൂട്ടുകയും ചെയ്യുന്ന ഇക്കാലത്ത് ദേശാഭിമാനം പകരുന്നതിന് പ്രചോദമായ സംഭവമാണ്. ഭരണഘടനയെയും രാജ്യത്തിന്റെ ബഹുസ്വരതയെയും സംരക്ഷിക്കാന്‍ പൂര്‍വികര്‍ നടത്തിയ സമരങ്ങളെ അനുസ്മരിക്കേണ്ടതുണ്ട്. ബ്രിട്ടനടക്കം വൈദേശിക ശക്തികള്‍ക്കെതിരേ പോരാടി മരിച്ച രക്തസാക്ഷികളെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും സി അബ്ദുല്‍ ഹമീദ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മലബാര്‍ അനുസ്മരണ സമിതി ജന.കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. 1921 ഒപ്പം നിന്നവരും ഒറ്റപ്പെടുത്തിയവരും, മലബാര്‍ സമരം പടനിലങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്.
പുസ്തക പരിചയം കെ എച്ച് നാസര്‍ (മാനേജിങ് എഡിറ്റര്‍ തേജസ്), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (ചെയര്‍മാന്‍, സ്വാഗതം സംഘം), സഈദ് മൗലവി വിഴിഞ്ഞം (സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ), എ എസ് അജിത്കുമാര്‍(സംഗീതജ്ഞന്‍), ഡോ. നിസാറുദ്ദീന്‍ (റിട്ട. പ്രഫ. കേരള യൂനിവേഴ്‌സിറ്റി), മിര്‍സാദ് റഹ്മാന്‍ (സംസ്ഥാന സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി), ജോണ്‍സണ്‍ കണ്ടച്ചിറ (സംസ്ഥാന സെക്രട്ടറി, എസ്ഡിപിഐ), അഡ്വ. തംറൂക്ക് (ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ്), എ ഇബ്രാഹിം മൗലവി (സ്വാഗതസംഘം രക്ഷാധികാരി) നടയറ ജബ്ബാര്‍ (പിഡിപി മുന്‍ ജില്ലാ പ്രസിഡന്റ്), ദാക്കിര്‍ ഹുസൈന്‍ മൗലവി (പുത്തന്‍പള്ളി ചീഫ് ഇമാം), അബ്ദുറഷീദ് (പിപിഎംജെ പ്രസിഡന്റ്), സൈനുദ്ദീന്‍ മൗലവി (ജില്ലാ ജന.സെക്രട്ടറി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), അബ്ദുല്‍ മജീദ് നദ്‌വി (മൈനോറിറ്റി റൈറ്റ് വാപ്പ് ഗ്രൂപ്പ്), അഡ്വ. എം കെ നൗഫല്‍ (സെക്രട്ടറി, മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി), സുധീര്‍ വള്ളക്കടവ് (തിരുവനന്തപുരം യത്തീംഖാന സെക്രട്ടറി), ടി മുജീബ് റഹ്മാന്‍ (കോര്‍ഡിനേറ്റര്‍, സമരാനുസ്മരണ സമിതി), കരമന അഷ്‌റഫ് മൗലവി (ദേശീയ വൈസ് പ്രസിഡന്റ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍) എന്നിവര്‍ സംബന്ധിച്ചു. ചോരപൂത്ത പടനിലങ്ങള്‍ എന്ന തെരുവ് നാടകം ചടങ്ങിനോടനുബന്ധിച്ചു അരങ്ങേറി.