ഇഖ്‌വാന്‍ നേതാവ് ഹിസ്വാം അല്‍ ഇര്‍യാന്‍ ഈജിപ്ഷ്യന്‍ ജയിലില്‍ അന്തരിച്ചു
അന്തരിച്ച പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ ഭരണകൂടത്തെ അട്ടിമറിച്ച വിപ്ലവത്തിനിടെ ജയില്‍ തകര്‍ത്തുവെന്ന കുറ്റം ചുമത്തിയാണ് ഹിസ്വാം അല്‍ ഇര്‍യാന്‍ ഉള്‍പ്പടെ ആറ് ഇഖ് വാന്‍ നേതാക്കളെ ജയിലില്‍ അടച്ചത്.
കെയ്‌റോ: ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) ആഭിമുഖ്യമുള്ള രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വൈസ് ചെയര്‍മാനായിരുന്ന ഹിസ്വാം അല്‍ ഇര്‍യാന്‍ കൈറോവിലെ ജയിലില്‍ മരണപ്പെട്ടു. ഏഴ് വര്‍ഷമായി മറ്റു ഇഖ് വാന്‍ നേതാക്കളോടൊപ്പം തടവില്‍ കഴിയുകയായിരുന്നു.
കെയ്‌റോയിലെ ടോര്‍ഹ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ഈജിപ്ത് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്തരിച്ച പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ ഭരണകൂടത്തെ അട്ടിമറിച്ച വിപ്ലവത്തിനിടെ ജയില്‍ തകര്‍ത്തുവെന്ന കുറ്റം ചുമത്തിയാണ് ഹിസ്വാം അല്‍ ഇര്‍യാന്‍ ഉള്‍പ്പടെ ആറ് ഇഖ് വാന്‍ നേതാക്കളെ ജയിലില്‍ അടച്ചത്. 2019 സെപ്തംബറില്‍ എല്ലാവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അന്തരിച്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ യും ഇതേ കേസിലാണ് ജയിലില്‍ അടച്ചിരുന്നത്.