ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല; ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ

ഹൈദരാബാദിലേക്ക് പോകാനെത്തിയ കുട്ടിയെ ആണ് വിമാനത്തിലെ ജീനവക്കാര്‍ തടഞ്ഞത്. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് കുട്ടിയെ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചത്.

Update: 2022-05-09 15:09 GMT

മുംബൈ: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ റോണോ ദത്ത. ശനിയാഴ്ച റാഞ്ചി എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. ഹൈദരാബാദിലേക്ക് പോകാനെത്തിയ കുട്ടിയെ ആണ് വിമാനത്തിലെ ജീനവക്കാര്‍ തടഞ്ഞത്. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് കുട്ടിയെ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചത്.

വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയതായി ഇന്‍ഡിഗോ സിഇഒ പറഞ്ഞു. 'ചെക്ക് ഇന്‍ ടൈമിലും ബോര്‍ഡിങ് നടപടികളിലും കുടുംബത്തെ കൊണ്ടുപോകാന്‍ തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ കുട്ടി പരിഭ്രാന്തനായിരുന്നു.' സിഇഒ പ്രസ്താവനയില്‍ പറഞ്ഞു.

'ഉപഭോക്താക്കള്‍ക്ക് മര്യാദയോടെയും അനുകമ്പയോടെയും സേവനം നല്‍കുന്നത് ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. കുട്ടി വിമാനത്തിലും ബഹളം തുടരുമോ എന്ന ആശങ്കയില്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമെടുക്കാന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ നിര്‍ബന്ധിതരായി'.പ്രസ്താവനയില്‍ പറയുന്നു.

'ശാരീരിക വൈകല്യമുള്ളവരുടെ പരിചരണത്തിനായി ജീവിതം സമര്‍പ്പിക്കുന്ന മാതാപിതാക്കളാണ് നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ നായകരെന്ന് തിരിച്ചറിയുന്നു. കുടുംബത്തോട് ആത്മര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു'- അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News