ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു

പരിചയ സമ്പന്നരായ മല്‍്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും. ഓഖി,പ്രളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് പ്രധാനമായും കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്

Update: 2019-07-08 12:45 GMT

കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു.പരിചയ സമ്പന്നരായ മല്‍്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും. ഓഖി,പ്രളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് പ്രധാനമായും കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടി വരുമ്പോള്‍ സേവനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലവും ഇവര്‍ക്ക് നല്‍കും.

സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് എല്ലാ സുരക്ഷാ സംവിധാനങ്ങളുമുളള യാനങ്ങളുടെ ഉടമകളില്‍ നിന്നും സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. പരമ്പരാഗത യാനങ്ങളില്‍ യാനമുടമയും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും, യാനമുടമ,പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുമായാണ് അപേക്ഷിക്കേണ്ടത്.യാനമുടമ മല്‍സ്യബന്ധനത്തിന് പോകാത്തയാളോ, കടല്‍ പരിചയമില്ലാത്തയാളോ യോഗ്യാതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തായളോ ആണെങ്കില്‍ അവര്‍ക്ക് പകരം ഒരു പരിചയസമ്പന്നനായ മല്‍സ്യത്തൊഴിലാളിയെ ഉള്‍പ്പെടുത്താവുന്നതും അത് അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണ്. അപേക്ഷാ ഫോറം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മല്‍സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 16 ന് വൈകിട്ട് അഞ്ചു വരെ അതത് ആഫീസുകളില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു

Tags:    

Similar News