ഡിഷ് ടിവി ഓഹരിക്കേസില്‍ യെസ് ബാങ്കിന് തിരിച്ചടി: കേസില്‍ ഇടപെടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി, അന്വേഷണം തുടരും

ബാങ്കിന്റെ ഓഹരികള്‍ മരവിപ്പിച്ച പോലിസ് നടപടിയില്‍ മാറ്റമില്ലെന്നും അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

Update: 2021-11-27 16:55 GMT

നോയിഡ: ഡിഷ് ടിവി ഓഹരിയുമായി ബന്ധപ്പെട്ട കേസില്‍ യെസ് ബാങ്കിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതിയുടെ നിലപാട്. ബാങ്കിന്റെ ഓഹരികള്‍ മരവിപ്പിച്ച പോലിസ് നടപടിയില്‍ മാറ്റമില്ലെന്നും അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

എഫ്‌ഐആര്‍ റദ്ദാക്കുക, അന്വേഷണം അവസാനിപ്പിക്കുക തുടങ്ങിയ ബാങ്കിന്റെ ആവശ്യങ്ങള്‍ കോടതി നിരാകരിച്ചു. അന്വേഷണം നിര്‍ത്തിവെക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും വ്യക്തമാക്കിയ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ബാങ്കിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

ബാങ്ക് പ്രതിയല്ലെങ്കില്‍ എന്തിന് എഫ്‌ഐആര്‍ റദ്ദാക്കണമെന്നും തെളിവുകള്‍ കെട്ടിച്ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ബാങ്ക് ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ വക്കീല്‍ ആരോപിച്ചു.

കേസില്‍ ഒന്നര വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ബാങ്കിന്റെ ഓഹരികള്‍ മരവിപ്പിച്ചത്. റാണാ കപൂര്‍, വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരേ എസ്സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സുഭാഷ് ചന്ദ്ര നല്‍കിയ പരാതിയിലാണ് ഗൗതം ബുദ്ധ നഗര്‍ പോലിസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവ നടത്തിയെന്നാണ് ഡോ.സുഭാഷ് ചന്ദ്ര പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഡിഷ് ടിവിയുടെ 24.19 ശതമാനം ഓഹരികള്‍ പ്രതികള്‍ പണയപ്പെടുത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

Tags:    

Similar News