പീഡന പരാതികളില്‍ നിന്ന് പിന്നോട്ട് പോകരുത്; സ്ത്രീകളോട് സ്റ്റാലിന്‍
ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് സ്റ്റാലിന്‍ പറഞ്ഞു
ചെന്നൈ: സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും ലഭിക്കുന്ന ലൈംഗികാതിക്രമ പരാതികളില്‍ നടപടി എടുക്കാന്‍ വൈകരുതെന്ന് സ്റ്റാലിന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ത്രീകള്‍ക്കതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നത് സംബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലും എല്ലാവരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സ്റ്റാലില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലിവുള്ള പതിനാറ് കോടതികള്‍ക്കു പുറമേ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാനായി നാല് കോടതികള്‍ കൂടി സ്ഥാപിക്കുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.
ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സ്റ്റാലിന്‍ പറഞ്ഞു. ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ജീവനൊടുക്കരുത്, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണം.കുറ്റവാളികളെ അവരുടെ പദവി പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മടിക്കില്ല എന്നും സ്റ്റാലിന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പുറത്തുവരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് മറ്റെല്ലാ വിഷയങ്ങളേക്കാളും സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നുണ്ട്.സ്‌കൂളുകളും കോളേജുകളും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളോട് സംസാരിക്കണം, അവര്‍ക്ക് വീടുകളില്‍ ഒറ്റപ്പെട്ട ജീവിതം ഉണ്ടാവരുത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനത്തിന്റെ ഹെല്‍പ്പ് ലൈന്‍ വഴി സഹായം തേടാമെന്നും സ്റ്റാലിന്‍ പറഞ്ഞു.