ഗോവ മാരത്തോണില്‍ പങ്കെടുത്ത ദന്ത ഡോക്ടര്‍ വീട്ടിലെത്തിയ ശേഷം മരിച്ചു

Update: 2024-12-12 04:18 GMT

ഗോവ: ഗോവ മാരത്തോണില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു. ബോഗ്മലോ സ്വദേശിയായ ഡോ. മിഥുന്‍ കുമാറാ(39)ണ് മരിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും തെക്കന്‍ ഗോവയില്‍ സുവാരി നദിയുടെ സമീപം നടക്കുന്ന മാരത്തോണില്‍ 32.2 കിലോമീറ്ററാണ് ഓടേണ്ടത്. മകന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് പിതാവ് ഡോ. ധ്യാനേശ്വര്‍ കുഡല്‍ക്കര്‍ പറഞ്ഞു.

''മാരത്തോണില്‍ പങ്കെടുത്ത് തിരികെ വന്നതിന് ശേഷം വയറ്റിലും തോളിലും അസ്വസ്ഥതയുണ്ടെന്ന് അവന്‍ പറഞ്ഞിരുന്നു. വിശ്രമിക്കണമെന്ന് പറഞ്ഞാണ് മുറിയിലേക്ക് പോയത്. അല്‍പ്പസമയത്തിന് ശേഷം ഛര്‍ദ്ദിച്ചു. കുടുംബത്തിലെ എല്ലാവരും ഡോക്ടര്‍മാരാണ്. അതിനാല്‍ ഞങ്ങള്‍ സിപിആര്‍ കൊടുത്തു. പക്ഷെ, പ്രതികരിക്കാത്തതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി.''-പിതാവ് പറഞ്ഞു.

Similar News