ദോഹ: ഖത്തര്‍ പൗരന്മാര്‍ക്കും മറ്റ് ജിസിസി പൗരന്മാര്‍ക്കും സ്വന്തം രാജ്യങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന നിയമം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയശേഷമാണ് ഏപ്രില്‍ 29 മുതല്‍ പുനസ്ഥാപിച്ചത്. ഇതു പ്രകാരം ഖത്തര്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടിന് പകരം ക്യൂ ഐഡി ഉപയോഗിച്ച് ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ സഞ്ചരിക്കാം. അതേസമയം, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഖത്തര്‍ പൗരന്മാര്‍ അവര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ യാത്രാനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കണം.
ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെതന്നെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. ഇതോടെ, പാസ്‌പോര്‍ട്ടിന് പകരം തങ്ങളുടെ രാജ്യത്തെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചുതന്നെ ഇവര്‍ക്ക് ഖത്തറില്‍ സഞ്ചരിക്കാം.