'യുദ്ധകുറ്റവാളി'; യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു
അര്‍ബുദ ബാധിതനായിരുന്നു. 1975 മുതല്‍ 1977 വരെ പ്രസിഡന്റ് ജെറാള്‍ഡ് ഫോഡിനൊപ്പവും 2001 മുതല്‍ 2006 വരെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
വാഷിങ്ടണ്‍: ഇറാഖിലും അഫ്ഗാനിലും ലക്ഷണക്കിന് നിരപരാധികളുടെ കൂട്ടക്കശാപ്പിനും ദശലക്ഷങ്ങളുടെ പലായനത്തിനും കാരണക്കാരില്‍ ഒരാളായ യുഎസിന്റെ മുന്‍ പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് (88) അന്തരിച്ചു. ഇറാഖ് യുദ്ധത്തിന്റെ മുഖ്യശില്‍പികളിലൊരാളാണ്. അര്‍ബുദ ബാധിതനായിരുന്നു. 1975 മുതല്‍ 1977 വരെ പ്രസിഡന്റ് ജെറാള്‍ഡ് ഫോഡിനൊപ്പവും 2001 മുതല്‍ 2006 വരെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ 43കാരനായ റംസ്‌ഫെല്‍ഡ് പിന്നീട് 74ാം വയസ്സിലാണ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവര്‍ത്തിക്കുന്നത്.
അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ച് തകര്‍ത്തതും ലക്ഷക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിതതുമുള്‍പ്പെടെയുള്ള യുഎസിന്റെ കടുത്ത നടപടികള്‍ക്കു ചുക്കാന്‍ പിടിച്ച റംസ്‌ഫെല്‍ഡിനെതിരേ ഗ്വണ്ടാനമോ തടവറയിലെ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
2001ല്‍ അഫ്ഗാനിലും 2003ല്‍ ഇറാഖിലും അധിനിവേശം നടത്തി ഇരു രാജ്യങ്ങളിലെയും ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയതിലും കടുത്ത പീഡന മുറകള്‍ അഴിച്ചുവിട്ടതിലും റംസ്‌ഫെല്‍ഡിനെതിരേ കടുത്ത വിമര്‍ശനമയുര്‍ന്നിരുന്നു.
'നിയമവിരുദ്ധമായ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിവിലിയന്മാരെ കൂട്ടക്കശാപ്പ് ചെയ്ത, വ്യവസ്ഥാപരമായ പീഡനം അഴിച്ചുവിട്ട, കൊള്ള, വന്‍ അഴിമതി എന്നിവ നടത്തിയ ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് ഒരു യുദ്ധക്കുറ്റവാളിയായിരുന്നു'വെന്ന് അറബ് ലോകത്തെ സ്വാതന്ത്ര്യത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണ -ആക്ടിവിസ്റ്റ് ഗ്രൂപ്പായ കവാക്കിബി ഫൗണ്ടേഷന്റെ പ്രസിഡന്റ് ഇയാദ് അല്‍ബാഗ്ദാദി പറഞ്ഞു.
'അദ്ദേഹം തകര്‍ക്കാന്‍ സഹായിച്ച രാജ്യം ഇപ്പോഴും പഴയ നിലയിലെത്തിയിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ പാരമ്പര്യം. അവന്‍ എന്നെന്നേക്കുമായി നരകത്തില്‍ കത്തിക്കട്ടെ'-അദ്ദേഹം പറഞ്ഞു.