ഇരട്ടക്കൊലപാതകം: പാലക്കാട് തിങ്കളാഴ്ച സര്‍വകക്ഷി യോഗം

Update: 2022-04-17 07:12 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട് സര്‍വകക്ഷി യോഗം ചേരും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30 ന് ചേരുന്ന യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ മൃണ്‍മയീ ജോഷി അഭ്യര്‍ഥിച്ചു.

പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ തുടരുകയാണ്. അതിനിടെ, പാലക്കാട് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുടര്‍സംഘര്‍ഷം ഒഴിവാക്കാന്‍ മുന്‍കരുതല്‍ ശക്തമാക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈര്‍, ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News