വീടുകള്‍ക്കു മേല്‍ യാത്രാവിമാനം തകര്‍ന്നു വീണു; 24 മരണം

നോര്‍ത്ത് കിവുവില്‍ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വീടുകള്‍ തകര്‍ന്ന് കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാലു പേരും ഉള്‍പ്പെടും. നോര്‍ത്ത് കിവു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം 'കാണാതാവുക'യും സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു.

Update: 2019-11-24 13:42 GMT

ഗോമ (കോംഗോ): കിഴക്കന്‍ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ യാത്രാവിമാനം വീടുകള്‍ക്കു മേല്‍ പതിച്ച് 24 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവുവില്‍ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വീടുകള്‍ തകര്‍ന്ന് കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാലു പേരും ഉള്‍പ്പെടും. നോര്‍ത്ത് കിവു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം 'കാണാതാവുക'യും സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. വിമാനത്തില്‍ 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.


നോര്‍ത്ത് കിവുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ബേനിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വിമാനക്കമ്പനിയായ ബസി ബീയുടെ ഉടമസ്ഥതയിലുള്ള ഡോര്‍ണിയര്‍ 228 ഇരട്ട എഞ്ചിന്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗോമ വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ വിമാനം പറന്നുയര്‍ന്നയുടനെ വിമാനം എഞ്ചിന്‍ തകരാറിലായതായി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.ചില വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മൃതദേഹങ്ങള്‍ കണ്ടെടുക്കാനും രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സമയം എത്ര പേര്‍ വീടുകളില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.കോംഗോയില്‍ അടുത്ത കാലത്തായി വിമാനങ്ങള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത വിമാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ കുറവുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.വിമാന കമ്പനിയായ ബിസി ബീ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ബിസി ബീ ഉള്‍പ്പെടെയുള്ള കോംഗോ വിമാന കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഒക്ടോബറില്‍ നോര്‍ത്ത് കിവു വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനകം തകര്‍ന്ന് വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News