ഉടമയുടെ അനുമതി ഇല്ലാതെയും സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവര്‍; പുതിയ കരട് ടെലികമ്യൂണിക്കേഷന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ലൈന്‍ വലിക്കാനും ടവര്‍ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നല്‍കണം. ലഭിക്കാതെ വന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് അനുമതി വാങ്ങി നല്‍കാം. 5ജി ശൃംഖല വരുന്നതടക്കം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കം.

Update: 2022-09-23 18:11 GMT

ന്യൂഡല്‍ഹി: സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയോ ടെലികോം ലൈനുകള്‍ വലിക്കുകയോ ചെയ്യേണ്ടത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥലഉടമ എതിര്‍ത്താലും ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന പുതിയ കരട് ടെലികമ്യൂണിക്കേഷന്‍ ബില്‍ പൊതുജനാഭിപ്രായം തേടാന്‍ പ്രസിദ്ധീകരിച്ചു.

ലൈന്‍ വലിക്കാനും ടവര്‍ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നല്‍കണം. ലഭിക്കാതെ വന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് അനുമതി വാങ്ങി നല്‍കാം. 5ജി ശൃംഖല വരുന്നതടക്കം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കം.

Tags:    

Similar News