ഇസ്രായേല്‍ ബന്ധമുള്ള കപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡ്രോണ്‍ ആക്രമണം

Update: 2023-12-23 10:56 GMT

ന്യൂഡല്‍ഹി: ഇസ്രായേല്‍ ബന്ധമുള്ള കപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. ഇസ്രായേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. കപ്പലില്‍ തീപ്പിടത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. ബിട്ടീഷ് സൈന്യത്തിന്റെ യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

    ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നെങ്കിലും അണയ്ക്കാനായി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. ഇതുവഴി പോവുന്ന കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ലൈബീരിയന്‍ പതാകയേന്തിയ പക്കലിന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു. കെമിക്കല്‍ ഉല്‍പ്പന്നങ്ങളടങ്ങിയ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച ഹൈജാക്ക് ചെയ്യപ്പെട്ട മാള്‍ട്ടയുടെ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ നാവികനെ പുറത്തെടുക്കാന്‍ ഇന്ത്യന്‍ നാവികസേന സഹായിച്ചതിന് പിന്നാലെയാണ് ആക്രമണം.

Tags:    

Similar News