ദുബൈ എമിഗ്രേഷന്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് 1610 വ്യാജ യാത്രരേഖകള്‍

Update: 2022-09-15 12:12 GMT

ദുബൈ: കഴിഞ്ഞ 20 മാസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്ന് 1610 വ്യാജ യാത്രരേഖകള്‍ പിടിച്ചെടുത്തുവെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ദുബൈ എമിഗ്രേഷന്‍) മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വെളിപ്പെടുത്തി. ജിഡിആര്‍എഫ്എയുടെ കീഴിലുള്ളഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററിന്റെയും വിവിധ കൃത്രിമങ്ങള്‍ തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജ രേഖകള്‍ പിടിക്കൂടിയതെന്ന് അദ്ദേഹം അറിയിച്ചു.

വ്യാജയാത്ര രേഖകള്‍ കണ്ടെത്തുകയെന്നതാണ് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലകളിലെന്ന്. പോയ വര്‍ഷം 761 ഉം, ഈ വര്‍ഷം ആഗസ്ത് വരെ 849 വ്യാജ യാത്ര രേഖകളുമാണ് പിടികൂടിയതെന്ന് ലഫ്റ്റനന്റ് ജനറല്‍ വിശദീകരിച്ചു. ദുബൈയിലേക്ക് എത്തുന്നവരെ മികച്ച രീതിയില്‍ രാജ്യത്തോക്ക് സ്വാഗതം ചെയ്യുവാനും വ്യാജമാരെ അതിര്‍ത്തികളില്‍ തന്നെ തടയുന്നതിന് വേണ്ടി 1357 മുന്‍നിര ഉദ്യോഗസ്ഥരാണ് ദുബൈ വിമാനത്താളങ്ങളില്‍ സേവനം ചെയ്യുന്നത്.

ആഗോള സേവനങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരം പ്രദാനം ചെയ്തും വൈവിധ്യമായ സമ്പ്രദായങ്ങള്‍ പ്രയോഗിച്ചും യുഎഇയും പ്രത്യേകിച്ച് ദുബൈയും അത്യപൂര്‍വ്വമായ നേട്ടങ്ങളാണ് ഈ മേഖലയില്‍ കൈവരിച്ചത്. ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ലോകത്ത് യുഎഇക്ക് മാന്യമായ പ്രതിച്ഛായുണ്ട്. അതിനാല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍മാരെ ഏല്‍പ്പിച്ച ചുമതലകള്‍ പൂര്‍ണ്ണമായി നിര്‍വഹിച്ചുകൊണ്ട് അത് സംരക്ഷിക്കാനും ഉള്‍ക്കൊള്ളാനും അവരുടെ ദേശീയ ഡ്യൂട്ടി ആവശ്യപ്പെടുന്നു. കാരണം, യുഎഇ സഹിഷ്ണുതയുടെ ഇടമാണ്. സന്തോഷത്തിനുള്ള വേദിയാണ്, ഗവേഷകരുടെ ലക്ഷ്യസ്ഥാനമാണ്, സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും സംഗമമ ഭൂമികയാണ് യുഎഇ യെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

പാസ്‌പോര്‍ട്ട് ഓഫിസര്‍മാരില്‍ ദയയും യാത്രക്കാരോട് നല്ല പെരുമാറ്റവും, പുഞ്ചിരിയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തികളില്‍ അഹോരാത്രം സേവനങ്ങള്‍ ചെയ്തു അതിഥികളെ മികച്ച രീതിയില്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

Tags:    

Similar News