യുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി

അതേസമയം, രാജ്യത്ത് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 4 ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം. 10 ശതമാനം സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

Update: 2023-05-23 08:19 GMT

അബൂദബി: യുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി. പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതോടെ ഇനി പുതുക്കുന്ന വിസകള്‍ക്ക് മൂന്നുവര്‍ഷത്തെ കാലാവധി ലഭിക്കും. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമേകും. നേരത്തെ കാലാവധി രണ്ട് വര്‍ഷമാക്കിയത് തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കൂടാതെ തൊഴില്‍ ദാതാക്കള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നതോടെയാണ് തീരുമാനം പുനപരിശോധിച്ചത്. കാലാവധി ഉയര്‍ത്തുന്നതിനോടൊപ്പം ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇളവും പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പ്രബേഷന്‍ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു മുമ്പ് ജോലി മാറുന്നതിനു തടസ്സമില്ല.

    അതേസമയം, രാജ്യത്ത് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 4 ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം. 10 ശതമാനം സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News