വഴി തടഞ്ഞ് കേക്ക് മുറിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തകരുടെ ക്ലബാണ് ഒരു മണിക്കൂര്‍ നീണ്ട ആഘോഷം സംഘടിപ്പിച്ചതെന്ന് പോലിസ് അറിയിച്ചു.
പത്തനംതിട്ട: റോഡ് തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം. വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്. 50ഓളം യുവാക്കളാണ് 20ഓളം കാറുകളിലായി ആഘോഷങ്ങളില്‍ പങ്കെടുത്തത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തകരുടെ ക്ലബാണ് ഒരു മണിക്കൂര്‍ നീണ്ട ആഘോഷം സംഘടിപ്പിച്ചതെന്ന് പോലിസ് അറിയിച്ചു. എന്നാല്‍, സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ഡി വൈഎഫ് ഐ നേതൃത്വം പറയുന്നത്.
നേരത്തേ മലയാലപ്പുഴയില്‍ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി.