മുംബൈയില്‍ ആക്ടിങ് കോണ്‍സലിനെ നിയമിച്ച് അഫ്ഗാനിസ്താന്‍
നവംബര്‍ എട്ടിന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാനിസ്ഥാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ മുല്ലാ മുഹമ്മദ് യഅ്ഖൂബിനെ കണ്ടിരുന്നു. താലിബാന്‍ സ്ഥാപക നേതാവ് മുല്ലാ ഉമറിന്റെ മകനാണ് യഅ്ഖൂബ്.
മുംബൈ: മുംബൈയില്‍ ആക്ടിങ് കോണ്‍സലിനെ നിയമിച്ച് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍. ഇക്രാമുദ്ദീന്‍ കാമിലാണ് പുതിയ കോണ്‍സല്‍. ഇതോടെ, ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഏഴു വര്‍ഷം ഇന്ത്യയില്‍ പഠിച്ച ഇക്രാമുദ്ദീന്‍ ഇന്ത്യയില്‍ അഫ്ഗാനിസ്താന് വേണ്ടി ജോലിയെടുക്കുന്ന അഫ്ഗാനിയായാവും. അഫ്ഗാനിസ്താന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായ അബ്ബാസ് സ്താനിക്‌സായ് ഇക്കാര്യം സ്ഥിരീകരിച്ചു.
2021ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ അധിനിവേശം അവസാനിപ്പിച്ചതോടെ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ രാജ്യം വിട്ടു. നവംബര്‍ എട്ടിന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാനിസ്ഥാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ മുല്ലാ മുഹമ്മദ് യഅ്ഖൂബിനെ കണ്ടിരുന്നു. താലിബാന്‍ സ്ഥാപക നേതാവ് മുല്ലാ ഉമറിന്റെ മകനാണ് യഅ്ഖൂബ്. ഇറാനിലെ ഛബ്ബാര്‍ തുറമുഖം അഫ്ഗാനിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉഫയോഗിക്കാന്‍ അനുമതി നല്‍കുന്നകാര്യം ചര്‍ച്ച ചെയ്യാനായിരുന്നു ഈ സന്ദര്‍ശനം.