''മുനമ്പത്തെ താമസക്കാര്‍ക്ക് നോട്ടീസ് അയച്ചത് ടി കെ ഹംസ'' വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണന വെച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ല. വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Update: 2024-11-14 05:03 GMT

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നത്തില്‍ വിശദീകരണവുമായി വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരമാണ് മുനമ്പത്തെ വഖ്ഫ് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതാവായ ടി കെ ഹംസയായിരുന്നു അക്കാലത്ത് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍. അക്കാലത്താണ് മുനമ്പത്തെ ആളുകള്‍ക്ക് നോട്ടീസ് നല്‍കിയത്.

കോടതിയലക്ഷ്യമാവുമെന്ന ഭയത്താലാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്നും 2014 മുതല്‍ 2019 വരെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന റഷീദലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. എന്നാല്‍, മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചില്ല. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടാണ് മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിന്. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണന വെച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ല. വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News