'കേരളം പ്രത്യേക റിപ്പബ്ലിക് അല്ല'; വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിനെ ന്യായീകരിച്ച് ഡിവൈെഫ്ഐ
അത് ഭരണപരമായ കാര്യം മാത്രമാണ്. കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്ഐ രംഗത്ത്. അത് ഭരണപരമായ കാര്യം മാത്രമാണ്. കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം നെഹ്‍റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ, മുഖ്യമന്ത്രി ക്ഷണിച്ചത് ലാവലിൻ കേസിൽ സഹായം തേടിയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു. ഇതിനൊപ്പം രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം-ബിജെപി ബാന്ധവം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തിരഞ്ഞെടുപ്പുകളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്‍ക്കാരും വിശദീകരണം നൽകിയിട്ടുണ്ട്. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.