ഹജ്ജ് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ ടി

Update: 2024-08-21 10:07 GMT

മലപ്പുറം: ഹജ്ജ് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസറുമായി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. 2025ലെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണമെന്നാണ് ചട്ടം. അതേസമയം, പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹജ്ജ് അപേക്ഷാ സമയം അവസാനിക്കുന്ന സപ്തംബര്‍ ഒമ്പതിനു മുമ്പ് പാസ്‌പോര്‍ട്ട് ഓഫിസില്‍ അപ്പോയ്‌മെന്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഹജ്ജ് അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് സേവാ കേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫിസിലും സൗകര്യം ഒരുക്കുമെന്ന് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ ഉറപ്പ് നല്‍കിയതായും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു.

Tags:    

Similar News