വനം - പരിസ്ഥിതി ഓഫീസ് : കേരളത്തെ ഒഴിവാക്കിയ നടപടി പുന: പരിശോധിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മറ്റു സംസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോള്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ പാരിസ്ഥിതിക പ്രധാന്യമുള്ള നിരവധി ഇടങ്ങളുള്ള കേരളത്തില്‍ ഓഫീസ് തുറക്കേണ്ടതിന്റെ ആവശ്യവും എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2020-08-18 14:27 GMT

കോഴിക്കോട്' കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളില്‍ മേഖല ഓഫീസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ നടപടി പുന: പരിശോധിക്കണമെന്ന് പരിസ്ഥിതി, സയന്‍സ്, ടെക്നോളജി പാര്‍ലമെന്റ് സമിതി അംഗം കൂടിയായ ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി.

കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജവേദ്കറിന് ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കത്തയച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മേഖല ഓഫീസ് തുറക്കുന്നുണ്ട്. കേരളം, ബെംഗളൂരു ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. മറ്റു സംസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോള്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ പാരിസ്ഥിതിക പ്രധാന്യമുള്ള നിരവധി ഇടങ്ങളുള്ള കേരളത്തില്‍ ഓഫീസ് തുറക്കേണ്ടതിന്റെ ആവശ്യവും എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News