ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം
ഉത്തരേന്ത്യയില്‍ കശ്മീര്‍, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്‌ലാമാബാദിലും ഖൈബര്‍പഖ്തുന്‍ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലും ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരേന്ത്യയില്‍ കശ്മീര്‍, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്‌ലാമാബാദിലും ഖൈബര്‍പഖ്തുന്‍ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പാകിസ്താനില്‍ ലഹോര്‍ നഗരത്തിന് കിലോമീറ്ററുകള്‍ അകലെയാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനിലെ ന്യൂ മിര്‍പുര്‍ പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല.