ജെ‌എൻ‌യു അക്രമം: ജർമ്മനി നാസി ഭരണത്തിലേക്ക് നീങ്ങിയതിന്റെ പ്രതിധ്വനി നൊബേൽ ജേതാവ് അഭിജിത് ബാനർജി

ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ആകുലപ്പെടുമെന്ന് ഞാൻ കരുതുന്നു. ജർമ്മനി നാസി ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന വർഷങ്ങളുടെ പ്രതിധ്വനികൾ ഇതിലുണ്ട്.

Update: 2020-01-07 02:01 GMT

ന്യൂഡൽഹി: ജെഎൻയുവിൽ സംഭവിച്ചതിന്റെ സത്യാവസ്ഥ എന്താണെന്ന് പറയണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി മോദി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അഭിജിത് ബാനർജിയുടെ പ്രതികരണം.

ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ആകുലപ്പെടുമെന്ന് ഞാൻ കരുതുന്നു. ജർമ്മനി നാസി ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന വർഷങ്ങളുടെ പ്രതിധ്വനികൾ ഇതിലുണ്ട്. സംഭവിച്ചതിന്റെ സത്യം സർക്കാർ യഥാർത്ഥത്തിൽ സ്ഥാപിക്കേണ്ടതുണ്ട്, എതിർ ആരോപണങ്ങളിൽ മുങ്ങിപ്പോകാൻ അനുവദിക്കരുത്. ഹോസ്റ്റൽ ഫീസ് വർധന നിർദ്ദേശത്തിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കുറ്റപ്പെടുത്തിക്കെണ്ടുള്ള സർവകലാശാല രജിസ്ട്രാറുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ള 34 വിദ്യാര്‍ഥികള്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്.

അതേസമയം സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പോലിസ് കേസെടുത്തു. പുറത്ത് നിന്നെത്തിയ സംഘപരിവാർ ​ഗുണ്ടകൾ അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ഥികളെയും ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതിനെതിരേ ഡൽഹി പോലിസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂനിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷടക്കം 19 പേർക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

Tags:    

Similar News