ഇ ഡി ആര്‍എസ്എസിന്റെ ചട്ടുകമാവരുത്; സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രതിഷേധം
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചുള്ള ഭരണകൂട വേട്ടയ്ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിലും ഓഫിസിലും അന്യായമായി നടത്തിയ റെയ്ഡിനെതിരെയാണു പ്രതിഷേധം. പ്രതിഷേധത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കടുത്തു. ജില്ലാതലത്തില്‍ ഉള്‍പ്പെടെ നടന്ന പ്രതിഷേധം ഇഡിയുടെ ആര്‍എസ്എസ് ദാസ്യവേലയ്ക്കെതിരായ താക്കീതായി. മഞ്ചേരിയില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം മുഖ്യപ്രഭാഷണം നടത്തി.കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച് സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് അനസ്, കെ ഫവാസ്, മുഹമ്മദ് ആരിഫ്, ഫയാസ് പുന്നാട് നേതൃത്വം നല്കി.
പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി വടകരയില്‍ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി സജീര്‍ മാത്തോട്ടം ഉദ്ഘാടനം ചെയ്തു. ഇ ഡി ആര്‍എസ് എസിന്റെ ചട്ടുകവരുതെന്നും ഇല്ലാക്കകള് ചമഞ്ഞ് നേതാക്കള്‍ക്കെതിരേ മുന്നോട്ടുവന്നാല്‍ ശക്തമായ രീതിയില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞമ്മദ് കൈപ്രം മുഖ്യപ്രഭാഷണം നിവഹിച്ചു.
ജില്ലാ സെക്രട്ടറി എ പി നാസര്‍, വടകര ഡിവിഷന് പ്രസിഡന്റ് സി എ ഹാരിസ് വില്യാപ്പള്ളി, ഡിവിഷന് പ്രസിഡന്റ് സാദിഖ് ബാങ്ക് റോഡ്, ജെ പി അബൂബക്കര്‍ നേതൃത്വം നല്കി.
ED should not be the shovel of RSS; State-wide Popular Front protest