ന്യൂഡല്‍ഹി: പെഗസസ് സ്‌പൈവെയര്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രിംകോടതിയെ സമീപിച്ചു. ചാരവൃത്തിക്കു വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങിയ കരാറിനെക്കുറിച്ചും ലക്ഷ്യമിട്ട ആളുകളുടെ പട്ടികയെക്കുറിച്ചും സര്‍ക്കാരില്‍ നിന്ന് വിശദാംശങ്ങള്‍ തേടണമെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ഇസ്രായേലി മിലിട്ടറി ഗ്രേഡ് സ്‌പൈവെയര്‍ നിരീക്ഷണത്തിനായി ലക്ഷ്യമിട്ട പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്തയും മറ്റ് നാല് പേരും സ്‌പൈവെയര്‍ സ്ഥാപിക്കുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ അനധികൃത നിരീക്ഷണം ഭരണഘടന ഉറപ്പുനല്‍കുന്ന അവരുടെ മൗലികാവകാശങ്ങള്‍ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Editors' Guild Goes To Supreme Court, Seeks Probe Into Pegasus Scandal