മകളെ ശല്യം ചെയ്യുന്നത് എതിര്‍ത്ത മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു
മാധവ് നിഷാദ്, കല്ലു, ഗോലു എന്നി യുവാക്കള്‍ മകളെ മകളെ ശല്യം ചെയ്തതിനെ എതിര്‍ത്തതിന് 50 കാരനായ മാജിദ് അലിയാണ് കൊല്ലപ്പെട്ടത്.
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ മകളെ ശല്യം ചെയ്യുകയും കയറിപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിന് മുസ്‌ലിം വയോധികനെ ഒരു സംഘം തല്ലിക്കൊന്നു. മേജ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മദാനിയ ഗ്രാമത്തിലാണ് സംഭവം. മാധവ് നിഷാദ്, കല്ലു, ഗോലു എന്നി യുവാക്കള്‍ മകളെ മകളെ ശല്യം ചെയ്തതിനെ എതിര്‍ത്തതിന് 50 കാരനായ മാജിദ് അലിയാണ് കൊല്ലപ്പെട്ടത്.
അലിയുടെ മകള്‍ സാദിയ ഞായറാഴ്ച സമീപത്തെ മാമ്പഴത്തോട്ടത്തിലേക്ക് പോയിരുന്നു. യുവാക്കള്‍ സാദിയയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും അവളെ കയറിപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മൂവര്‍ സംഘത്തില്‍നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ സാദിയ സംഭവം വീട്ടുകാരെ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്ത് മകനൊപ്പം അക്രമി സംഘത്തിലെ യുവാവിന്റെ വീട്ടിലെത്തിയ അലിയെ മൂന്ന് യുവാക്കളും മറ്റ് അഞ്ച് പേരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അലി ഒരു വിധം രക്ഷപ്പെട്ട് തിരിച്ചെത്തിയപ്പോള്‍ വീട്ടുപടിക്കല്‍ കുഴഞ്ഞുവീഴുകയും അല്‍പ സമയത്തിന് ശേഷം മരണം സംഭവിക്കുകയുമാരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പോലിസ് കേസെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മൂന്ന് പ്രധാന പ്രതികളായ മാധവ് നിഷാദ്, കല്ലു, ഗോലു എന്നിവരുടെ അമ്മമാരാണ് പ്രതി പട്ടികയിലുള്ള സ്ത്രീകള്‍.മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.