സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി 10 ശതമാനം വര്‍ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2022-01-08 11:55 GMT

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭാ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2014ലെ പരിധിയില്‍നിന്ന് 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചെലവ് യഥാക്രമം 95, 75 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 70, 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളില്‍ 40, 28 ലക്ഷം വീതമായി ഉയര്‍ത്തി. നേരത്തെ ഇത് യഥാക്രമം 28, 20 ലക്ഷമായിരുന്നു. വലിയ സംസ്ഥാനങ്ങളായ പഞ്ചാബിലും യുപിയിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ആകെ ചെലവഴിക്കാനാവുക. ചെറുസംസ്ഥാനങ്ങളായ ഗോവയിലും മണിപ്പൂരിലും 28 ലക്ഷവും. വരുന്ന തിരഞ്ഞെടുപ്പുകളിലും ചെലവുപരിധി ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ചെലവ് പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ റിട്ട. ഐആര്‍എസ് ഓഫിസര്‍ ഹരീഷ് കുമാര്‍, സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. 2014ലാണ് ഇതിന് മുമ്പ് ചെലവ് പുതുക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിന് സജ്ജമാവുന്നത്.

Tags:    

Similar News