ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നതായി എലോണ്‍ മസ്‌ക്

ടെസ്‌ലയ്ക്ക് പുറമെ സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും നിരവധി നൂതന വെഞ്ച്വറുകളുടെ സ്ഥാപനകനും സിഇഒയുമാണ് എലോണ്‍ മസ്‌ക്.

Update: 2021-12-11 02:38 GMT

ടെക്‌സസ്: താന്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ വാഹന കമ്പനിയായ ടെസ്‌ലയുടെ സിഇഒയും സ്‌പേസ് എക്‌സ് റോക്കറ്റ് കമ്പനിസ്ഥാപകനുമായ എലോണ്‍ മസ്‌ക്. ഇനിയൊരു മുഴുസമയ ഇന്‍ഫ്‌ലുവന്‍സര്‍ ആകാനാണ് താത്പര്യമെന്നും അമ്പതു കാരനായ എലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ സജീവമായ ഒരാളെന്ന നിലയില്‍ എലോണ്‍ മസ്‌ക് കാര്യമായാണോ ഇങ്ങനെ കുറിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

 ടെസ്‌ലയ്ക്ക് പുറമെ സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും നിരവധി നൂതന വെഞ്ച്വറുകളുടെ സ്ഥാപനകനും സിഇഒയുമാണ് എലോണ്‍ മസ്‌ക്. നേരത്തെ, തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തെ കുറിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ വിശദീകരിച്ചിരുന്നു. രാവും പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരല്‍പ്പ സമയം വെറുതെയിരിക്കാനായെങ്കില്‍ നന്നായിരുന്നേനെ എന്നായിരുന്നു അന്നത്തെ വാക്കുകള്‍. കഴിഞ്ഞ മാസം ടെസ്‌ലയിലെ തന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കണോയെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചിരുന്നു. ഇതിന് നിരവധിയാളുകള്‍ വേണമെന്ന് മറുപടി കുറിക്കുകയും ചെയ്തു. പിന്നാലെ 12 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ അദ്ദേഹം വില്‍പന നടത്തുകയും ചെയ്തിരുന്നു. ലോകത്തെ അതിസമ്പന്നരില്‍ ഒരാളും സ്വകാര്യ ബഹികരാകാശ വാഹന നിര്‍മ്മതാക്കളില്‍ പ്രമുഖനുമാണ് എലോണ്‍ മസ്‌ക്.

Tags:    

Similar News