അഴിമതിക്കേസ്: സൗദിയില്‍ വ്യാപക പരിശോധന; 138 പേര്‍ അറസ്റ്റില്‍

Update: 2021-05-11 10:14 GMT

റിയാദ്: സൗദി അറേബ്യയില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരും സ്വദേശികളെയും പ്രവാസികളെയും ഉള്‍പ്പെടെ 138 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. പ്രതിരോധ, ആഭ്യന്തര, ദേശീയ ഗാര്‍ഡ്, ആരോഗ്യം, നീതി, മുനിസിപ്പല്‍, ഗ്രാമീണ കാര്യങ്ങള്‍, പാര്‍പ്പിടം, വിദ്യാഭ്യാസം, ഗതാഗതം, മാധ്യമം, കായികം, മാനവ വിഭവശേഷി സാമൂഹിക വികസനം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

    ഇവര്‍ക്കെതിരേ കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. റമദാന്‍ മാസത്തില്‍ അഴിമതി വിരുദ്ധ അതോറിറ്റി സംഘങ്ങള്‍ ആകെ 1733 പരിശോധനകളാണ് നടത്തിയത്. 588 പേര്‍ക്ക് അഴിമതിയല്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷമാണ് 138 പേരെ അറസ്റ്റ് ചെയ്തത്.

    അതിനിടെ, സാമ്പത്തികമോ ഭരണപരമോ ആയ അഴിമതിയില്‍ എന്തെങ്കിലും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 980ല്‍ അറിയിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

Employees of 11 ministries among 138 arrested for corruption

Tags:    

Similar News