വൈപ്പിന്‍ ഗവ. കോളജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം; പരിക്കേറ്റ എഐഎസ്എഫ്കാരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞുവെച്ചു
പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴമിതിക്കെതിരെ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്നും സിപി ഐ വിട്ടു നില്‍ക്കും.ആക്രമണത്തില്‍ പരിക്കേറ്റ എ ഐ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെ സന്ദര്‍ശിച്ച ശേഷം സിപി ഐ ജില്ലാ സെക്രട്ടറി പി രാജു കാറില്‍ മടങ്ങവെ പ്രദേശത്തെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ എത്തി രാജുവിനെ തടയുകയായിരുന്നു.തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലിസ് ഇടപെട്ടതോടെയാണ് രാജുവിന് മടങ്ങി പോകാന്‍ കഴിഞ്ഞത്
കൊച്ചി: വൈപ്പിന്‍ ഗവ.ആര്‍ട്‌സ് കോളജില്‍ എസ് എഫ് ഐ-എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ് എ ഐ എസ് എഫ് പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ സി പി ഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.ഇതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴമിതിക്കെതിരെ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന് സമാപനം കുറിച്ചു നടത്തുന്ന സമ്മേളനത്തില്‍ നിന്നും സിപി ഐ വിട്ടു നില്‍ക്കും.ഇന്നലെയാണ് കോളജില്‍ എസ് എഫ് ഐ -എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.കോളജിലെ നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി നടന്ന വാക്കേറ്റം പിന്നീട് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരെ സന്ദര്‍ശിച്ച ശേഷം സിപി ഐ ജില്ലാ സെക്രട്ടറി പി രാജു കാറില്‍ മടങ്ങവെ പ്രദേശത്തെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ എത്തി രാജുവിനെ തടയുകയായിരുന്നു.തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലിസ് ഇടപെട്ടതോടെയാണ് രാജുവിന് മടങ്ങി പോകാന്‍ കഴിഞ്ഞത്.എസ് എഫ് ഐയുടെയു ഡിവൈഎഫ് യുടെ നടപടിക്കെതിരെ സിപി ഐയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പാലാരാവട്ടം പാലം നിര്‍മാണത്തിലെ അഴിമതിക്കെതിരെ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സിപി ഐ പങ്കെടുക്കില്ല.എസ് എഫ് ഐയുടെയുടെയും ഡിവൈഎഫ് ഐയുടെയും നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സിപി ഐയുടെ നേതൃത്വത്തില്‍ സംഘടനാ സ്വാതന്ത്ര്യ സംരക്ഷണ മാര്‍ച്ച് നടത്തും
എ ഐ എസ് എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പോലും ആദ്യ ഘട്ടത്തില്‍ പോലിസ് തയാറായില്ലെന്ന് സിപി ഐ ജില്ലാ സെക്രട്ടറി പി രാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തിരുവനന്തപുരത്ത് നിന്നും താന്‍ മടങ്ങിവരുന്നതിനിടയിലാണ് സിപി ഐയുടെ വൈപ്പിന്‍ സെക്രട്ടറി തന്നോട് വിവരം പറഞ്ഞത്.തുടര്‍ന്ന് താന്‍ സി ഐയെ വിളിച്ചപ്പോള്‍ സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും പി രാജു പറഞ്ഞു.തുടര്‍ന്ന് എസ്്പി, ഡിവൈഎസ്പി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം ഇന്നലെ രാത്ര പത്തു മണിക്കു ശേമാണ് കേസ് എടുക്കുകയും ആക്രമണത്തില്‍ പരിക്കേറ്റവരുടെ മൊഴി രേഖപെടുത്താനും തയാറായതെന്നും പി രാജു പറഞ്ഞു.