'ഈജിയന്‍ ദ്വീപുകളിലെ സൈനിക വല്‍ക്കരണം അവസാനിപ്പിക്കുക; അല്ലാത്തപക്ഷം ഖേദിക്കേണ്ടിവരും': ഗ്രീസിന് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍
'ഒരു നൂറ്റാണ്ട് മുമ്പ് സംഭവിച്ചതുപോലെ, ഖേദിക്കുന്ന ഫലങ്ങളിലേക്ക് നയിക്കുന്ന സ്വപ്‌നങ്ങളില്‍ നിന്നും വാചാടോപങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിവേകത്തോടെ പെരുമാറാന്‍ തങ്ങള്‍ ഗ്രീസിന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കുന്നു'- ഗ്രീക്ക് ഭാഷയിലുള്ള ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ഉര്‍ദുഗാന്‍ പ്രസ്താവിച്ചു.
ആങ്കറ: ഈജിയന്‍ ദ്വീപുകളില്‍ സൈനികവല്‍ക്കരണം തുടരരുതെന്നും അല്ലാത്തപക്ഷം അവര്‍ അതില്‍ ഖേദിക്കണ്ടിവരുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഗ്രീസിന് മുന്നറിയിപ്പ് നല്‍കി.
'ഒരു നൂറ്റാണ്ട് മുമ്പ് സംഭവിച്ചതുപോലെ, ഖേദിക്കുന്ന ഫലങ്ങളിലേക്ക് നയിക്കുന്ന സ്വപ്‌നങ്ങളില്‍ നിന്നും വാചാടോപങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിവേകത്തോടെ പെരുമാറാന്‍ തങ്ങള്‍ ഗ്രീസിന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കുന്നു'- ഗ്രീക്ക് ഭാഷയിലുള്ള ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ഉര്‍ദുഗാന്‍ പ്രസ്താവിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ഗ്രീസും അവരുടെ പാശ്ചാത്യ സാമ്രാജ്യത്വ സഖ്യകക്ഷികളും നടത്തിയ അധിനിവേശത്തിനെതിരായ തുര്‍ക്കിയുടെ വിജയത്തെ പരാമര്‍ശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
യൂറോപ്യന്‍ യൂനിയനേയും നാറ്റോ സഖ്യത്തേയും ഗ്രീസ് ഉപയോഗിക്കുന്നതിനേയും ഉര്‍ദുഗാന്‍ വിമര്‍ശിച്ചു.