എറണാകുളം ഉപതിരഞ്ഞെടുപ്പ്:നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് എട്ട് സ്ഥാനാര്‍ത്ഥികള്‍
റിട്ടേണിങ് ഓഫിസര്‍ എസ് ഷാജഹാന്‍ മുമ്പാകെ കലക്ടറേറ്റിലും അസി.റിട്ടേണിങ് ഓഫിസര്‍ എന്‍ ജെ ഷാജിമോന്‍ മുമ്പാകെ എറണാകുളം സിറ്റി റേഷനിങ് ഓഫിസിലുമാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്.
കൊച്ചി: എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് എട്ട് സ്ഥാനാര്‍ഥികള്‍. റിട്ടേണിങ് ഓഫിസര്‍ എസ് ഷാജഹാന്‍ മുമ്പാകെ കലക്ടറേറ്റിലും അസി.റിട്ടേണിങ് ഓഫിസര്‍ എന്‍ ജെ ഷാജിമോന്‍ മുമ്പാകെ എറണാകുളം സിറ്റി റേഷനിങ് ഓഫിസിലുമാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്.
സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഖാദര്‍ വാഴക്കാല, ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍, ബിജെപി ഡമ്മി സ്ഥാനാര്‍ഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശ്ശേരി, സ്വതന്ത്രന്‍ ജെയ്‌സണ്‍ തോമസ് എന്നിവര്‍ കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫിസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ്, എല്‍ഡിഎഫ് ഡമ്മി സ്ഥാനാര്‍ത്ഥി പി ആര്‍ റെനീഷ് എന്നിവര്‍ അസി.റിട്ടേണിങ് ഓഫിസര്‍ മുമ്പാകെയും പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 1 രാവിലെ 11ന് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ ആരംഭിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്ന് ആണ്. നാലാം തീയതി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.