എറണാകുളത്ത് ഇരു നില കെട്ടിടം ചെരിഞ്ഞു;സമീപത്തുളളവരെ ഒഴിപ്പിച്ചു

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം ഹോട്ടല്‍ അടക്കം പ്രവര്‍ത്തിച്ചിരുന്ന ഇരു നിലകെട്ടിടമാണ് വലിയ ശബ്ദത്തോടെ ഒരു വശത്തേയക്ക് ചെരിഞ്ഞത്.

Update: 2021-08-26 06:02 GMT

കൊച്ചി: എറണാകുളത്ത് രണ്ടു നില കെട്ടിടം ചെരിഞ്ഞു.കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു.എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം ഹോട്ടല്‍ അടക്കം പ്രവര്‍ത്തിച്ചിരുന്ന ഇരു നിലകെട്ടിടമാണ് വലിയ ശബ്ദത്തോടെ ഒരു വശത്തേയക്ക് ചെരിഞ്ഞത്. കെട്ടിടത്തിന്റെ തറ ഭാഗം ഭൂമിക്കടിയിലേക്ക് ഇരുന്നിട്ടുണ്ട്. കെഭിത്തി വീണ്ടു കീറുകയും ചെയ്തിട്ടുണ്ട്.കെട്ടിടം ചെരിഞ്ഞതിനിടയില്‍ അവശിഷ്ടങ്ങള്‍ അടക്കം താഴെക്കു പതിച്ചതിനെ തുടര്‍ന്ന് ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു ചെറിയ ഒരു കടയുടെ മുകളില്‍ പതിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാളുകളായി അടച്ചിട്ടിരിക്കുകയാണ്.കാലപ്പഴക്കമുള്ള കെട്ടിടമാണിത്. ഒരു പക്ഷേ ഇതായിരിക്കും കെട്ടിടം ചെരിയാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഗ്നി ശമന സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ചെരിഞ്ഞ കെട്ടിടത്തിനോട് ചേര്‍ന്ന് ഹോട്ടലുകള്‍ അടക്കം മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.അപകട സാധ്യത മുന്നില്‍കണ്ട് ഇവിടെയുള്ളവരെയെല്ലാം മാറ്റിയിട്ടുണ്ട്.ഏതു സമയവും കെട്ടിടം മൊത്തമായി ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ പൊളിച്ചു നീക്കാനുള്ള നടപടികളിലേക്ക് അഗ്നി ശമന സേന കടക്കുമെന്നാണ് സൂചന

Tags:    

Similar News