മതവിദ്വേഷ പരാമര്‍ശം:മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ്ജ്;അറസ്റ്റ് തടയാതെ കോടതി

ഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി

Update: 2022-05-11 11:08 GMT

കൊച്ചി: മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ അറസ്റ്റ് തടയാതെ കോടതി.ഹരജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 16 ലേക്ക് മാറ്റി.പാലാരിവട്ടംവെണ്ണലയില്‍ നടത്തിയ പ്രസംഗത്തിലാണ് മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലിസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് പി സി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.രാഷ്ട്രീയ പ്രേരിതമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസാണിതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പി സി ജോര്‍ജ്ജിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.എന്നാല്‍ കേസ് ഡയറി പരിശോധിക്കേണ്ടതിനാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി പരിഗണിക്കുന്നത് 16 ലേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News