വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി
എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവയുടെ ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടു എസ്‌റ്റേറ്റുകളിലായി 1000 വീടുകള്‍ പണിയുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.