ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ ബലാല്‍സംഗത്തിനിരയാക്കി; മുന്‍ ഐബി ഉദ്യോഗസ്ഥനെതിരേ കേസ്

ദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗ് ഏരിയയില്‍ ആണ് സംഭവം. 60 കാരനായ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ 17 കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Update: 2022-03-09 06:32 GMT

ന്യൂഡല്‍ഹി: ജോലി നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഹോട്ടലിലെത്തിച്ച് മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. ദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗ് ഏരിയയില്‍ ആണ് സംഭവം. 60 കാരനായ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ 17 കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി കരോള്‍ ബാഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News