കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കിയ ഹണി റോസിനെ വിമര്‍ശിച്ച് നടിയും അവതാരികയുമായ ഫറ ഷിബില. സൈബര്‍ ബുള്ളീയിങിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും കാര്യങ്ങള്‍ അത്ര നിഷ്‌കളങ്കമാണെന്ന് തോന്നുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ഫറ ഷിബില പറഞ്ഞു.
ഹണി റോസ് വളരെ ബുദ്ധിപരമായി ആണ്‍ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഫറ ഷിബില പറയുന്നു. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് വഴി എന്ത് സന്ദേശമാണ് ഹണി റോസ് നല്‍കുന്നത്. മിസ് ഹണിറോസ് എന്താണ് കാണിക്കുന്നത് എന്ന് പരസ്യമായോ രഹസ്യമായോ പറയാത്തവര്‍ കേരളത്തില്‍ ഉണ്ടോ. പിടിച്ചുനിക്കാനാണ് അവര്‍ ഉദ്ഘാടന പരിപാടികള്‍ക്ക് പോവുന്നത് എന്നു മനസിലാവുന്നുണ്ടെന്നും ഫറ ഷിബില പറഞ്ഞു. ആസിഫ് അലി നായകനായ 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ ഫറ ഷിബില അവതരിപ്പിച്ചിരുന്നു.