'ഇന്ന് നാം നിശബ്ദത പാലിച്ചാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാവും'; ഭാരത് ബന്ദിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്സ്
'ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ തെരുവിലാണ്. പ്രധാനമന്ത്രിയുടെ നിസ്സംഗത കാരണം മുന്നൂറിലധികം കര്‍ഷകര്‍ രക്തസാക്ഷിത്വം വരിച്ചു. വി ബി ശ്രീനിവാസ് ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് വി ബി ശ്രീനിവാസ്. ഇന്ന് നാം നിശബ്ദത പാലിച്ചാല്‍, കാര്‍ഷിക അധിഷ്ഠിത രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നും ശ്രീനിവാസ് ട്വീറ്റ് ചെയ്തു.
'ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ തെരുവിലാണ്.
പ്രധാനമന്ത്രിയുടെ നിസ്സംഗത കാരണം മുന്നൂറിലധികം കര്‍ഷകര്‍ രക്തസാക്ഷിത്വം വരിച്ചു.
ഇന്ന് നാം നിശബ്ദത പാലിക്കുകയാണെങ്കില്‍, കാര്‍ഷിക അധിഷ്ഠിത രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്.
ഞാന്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നു !!. വി ബി ശ്രീനിവാസ് ട്വീറ്റ് ചെയ്തു.