ഏഴ് വയസ്സുകാരനായ മകനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ച നിലയില്‍

Update: 2023-09-19 07:55 GMT

പത്തനംതിട്ട: ഏഴ് വയസ്സുകാരനായ മകനെ കൊലപ്പെടുത്തി പിതാവ് തൂങ്ങിമരിച്ച നിലയില്‍. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി അലക്‌സിനെയും മകന്‍ മെല്‍വിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മെല്‍വിന്റെ അനുജനാണ് രാവിലെ ഇരുവരും മരിച്ച നിലയില്‍ കണ്ടത്. മാത്യു ടി അലക്‌സിന്റെ മൂത്തമകനാണ് മെല്‍വിന്‍. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യയുമായി മാത്യു സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീട്ടില്‍ മാത്യുവും രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്. മെല്‍വിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. കുടുംബപ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News