പിതൃത്വത്തില്‍ സംശയം:എട്ടു വയസുകാരനെ കഴുത്തറുത്ത് കൊന്ന പിതാവിന് ജീവപര്യന്തം തടവും പിഴയും

തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര വീട്ടില്‍ റെജി തോമസിനാണ് (45) ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി.

Update: 2019-07-06 04:27 GMT

പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ എട്ടു വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര വീട്ടില്‍ റെജി തോമസിനാണ് (45) ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി.

കുറിയന്നൂര്‍ എംടി എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മകന്‍ റിജിന്‍ റെജി തോമസിനെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞാണ് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് അമ്മയില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടായിരുന്ന പ്രതി പിതൃത്വം സംശയിച്ചാണ് ക്രൂരമായി കുഞ്ഞിനെ കൊന്നത്.

പ്രതി മനോരോഗിയാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി ശിക്ഷാ വിധിച്ചത്.കൃത്യം നടത്തിയ സമയം പ്രതിക്ക് മനോരോഗം ഇല്ലായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കോയിപ്പുറം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴഞ്ചേരി പോലിസ് സിഐ ആയിരുന്ന ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു.

Tags:    

Similar News