പേ വിഷബാധ: വനിതാ ഹോമിയോ ഡോക്ടര്‍ മരിച്ചു

Update: 2024-05-27 15:24 GMT

പാലക്കാട്: പേവിഷ ബാധയെ തുടര്‍ന്ന് വനിതാ ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്ത്(42)ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നെങ്കിലും ചികില്‍സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഞായറാഴ്ച റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങിയെന്നാണ് പറയുന്നത്. രാവിലെ ഒമ്പതോടെ റംലത്തിന് വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്‌പെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

Tags:    

Similar News