വിവാഹദിവസം രാവിലെ പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Update: 2024-08-28 09:27 GMT

കൊണ്ടോട്ടി: വിവാഹദിവസം പ്രതിശ്രുത വരനെ വീട്ടിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍(30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് സംഭവം. വിവാഹ മണ്ഡപത്തിലേക്കു പോവുന്നതിനു മുമ്പ് കുളിക്കാന്‍ ശുചിമുറിയില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി സ്വദേശിനിയായ യുവതിയുമായാണ് ജിബിന്റെ വിവാഹം നടത്തുന്നത്. രാവിലെ കുളിക്കാന്‍ വേണ്ടി ശുചിമുറിയില്‍ കയറിയതിന് ശേഷമാണ് ജീവനൊടുക്കിയത്. ദുബയിലാണ് ജോലി ചെയ്തിരുന്ന ജിബിന്‍ നാലുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജിബിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പോലിസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News