തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ് പ്രിന്‍സിപ്പല്‍, എസ്‌ഐ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരേ കേസെടുത്തു

Update: 2022-05-29 07:37 GMT

മംഗളൂരു: തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോളജ് വിദ്യാര്‍ഥിയായ നവീദ് ഹസനാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫെബ്രുവരി 18ന് തേരാടലിലെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജില്‍ തൊപ്പി ധരിച്ച് എത്തിയ തന്നെ അപമാനിക്കുകയും പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തതായി നവീദ് ഹര്‍ജിയില്‍ പറയുന്നു. മത വികാരത്തെ വൃണപ്പെടുത്തുന്ന തരത്തില്‍ പരസ്യമായി അപമാനിച്ചതായും വിദ്യാര്‍ഥി പരാതിയില്‍ പറഞ്ഞു. തന്റെ മതത്തെ 'അധിക്ഷേപിച്ചു' കോളജില്‍ നിന്ന് തന്നെ പുറത്താക്കിയ പ്രിന്‍സിപ്പലിനും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും എതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ഥി കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News